പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്; ഇഎംഐ കുറയും; മധ്യവര്‍ഗത്തിന് വീണ്ടും ആശ്വാസം

അഞ്ച് വര്‍ഷത്തിനു ശേഷം പലിശാ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. 0.25 ശതമാനത്തിന്റെ കുറവാണ് പലിശ നിരക്കില്‍ വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി കുറയും. 2020ലാണ് റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചത്. അതിനുശേഷം എല്ലാം നിരക്കു വര്‍ദ്ധിപ്പിക്കയായിരുന്നു പതിവ്.

നിരക്ക് കുറച്ചതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരും. ഇത് സാധാരക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. കേന്ദ്ര റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ യോഗത്തിലാണ് നിരക്ക് കുറയ്ക്കല്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തിയത് തന്നെ മധ്യവര്‍ഗത്തിന് ആശ്വാസം നല്‍കുന്ന തീരുമാനമായിരുന്നു. ഇപ്പോള്‍ ഇഎംഐയില്‍ ഉണ്ടാകുന്ന കുറവ് കൂടി ഉണ്ടാകുന്നതോടെ ആശ്വാസം ഇരട്ടിയായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top