റോയൽ ചലഞ്ചേഴ്സും നൈറ്റ് റൈഡേഴ്സും നേർക്കുനേർ എത്തുമ്പോൾ; ഐപിഎല്ലിൽ ബെംഗളൂരു കൊൽക്കത്ത പോരാട്ടത്തിനായി ആവേശത്തോടെ ആരാധകർ

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ബെംഗളൂരു കൊൽക്കത്ത പോരാട്ടം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഈ സീസണിൽ ഇരു ടീമുകളും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണിത്.

ഈ സീസണിലെ മൂന്നാം മത്സരം കളിക്കുന്ന ബെംഗളൂരു കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു ജയവും ഒരു തോൽവിയും ഏറ്റുവാങ്ങി. രണ്ട് പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു. അതേസമയം സീസണിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന കൊൽക്കത്തക്ക് ഈ മത്സരം ജയിച്ചാൽ നാല് പോയിന്റുമായി പട്ടികയിൽ രണ്ടാമതു മൂന്നാതോ ഇടം നേടാം.

ബെംഗളൂരുവും കൊൽക്കത്തയും ഇതുവരെ 32 ഐപിഎൽ മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 14 എണ്ണം ചലഞ്ചേഴ്‌സ് ജയിച്ചപ്പോൾ 18 എണ്ണം നൈറ്റ് റൈഡേഴ്‌സ് സ്വന്തം പേരിലാക്കി. ഇതുവരെയുള്ള മത്സരങ്ങളിൽ കൊൽക്കത്തക്ക് എതിരെ ബെംഗളൂരു നേടിയ ഉയർന്ന സ്കോർ 213 ആണ്. തിരിച്ച് കൊൽക്കത്ത നേടിയത് 222 ആണ്. പ്ലെസിസാണ് ചലഞ്ചേഴ്സിന്റെ നായകൻ. ശ്രേയസ് അയ്യരാണ് നൈറ്റ് റൈഡേഴ്സിനെ നയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top