ഹൈക്കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; ഇമെയിൽ സന്ദേശത്തിൻ്റെ ഉറവിടം തേടുന്നു

നിരോധിത സ്ഫോടകവസ്തുവായ ആർഡിഎക്സ് ഉപയോഗിച്ച് കേരള ഹൈക്കോടതിയുടെ ബഹുനില മന്ദിരം തകർക്കുമെന്ന് ഭീഷണി സന്ദേശം. ഇതേതുടർന്ന് ഹൈക്കോടതിയും പരിസരങ്ങളും കനത്ത പോലീസ് നിരീക്ഷണത്തിലാക്കി. പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.

ഇന്ന് ഉച്ചയോടെയാണ് ഇമെയിലായി ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ സന്ദേശത്തിന്‍റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ പൊലീസുകാരെ ഹൈക്കോടതിയില്‍ വിന്യസിച്ചിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ എന്ത് കണ്ടെത്തിയാലും പൊലീസിനെ അറിയിക്കണമെന്ന് നിര്‍ദേശമുണ്ട്.

വിമാനങ്ങളിലെ ബോംബുഭീഷണി പോലെ കേരളത്തിൽ ഇപ്പോൾ അടിക്കടി വ്യാജ ഭീഷണികൾ വരുന്നുണ്ട്. എന്നാൽ ഹൈക്കോടതി പോലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരേയാകുമ്പോൾ അവഗണിക്കാനും കഴിയില്ല. തൃശൂരിലെയും പാലക്കാട്ടെയും ആര്‍ഡിഒ ഓഫീസുകള്‍ക്കും കഴിഞ്ഞദിവസങ്ങളിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top