RDX നെറ്റ്ഫ്ലിക്സിന്

ഓണം റിലീസിനൊരുങ്ങുന്ന ചിത്രമായ ആർഡിഎക്സിന്റെ ഒടിടി അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കി നെറ്റ് ഫ്ലിക്സ്.

കേന്ദ്ര കഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നതിന്‍റെ ചുരുക്കെഴുത്തായ ആര്‍ഡിഎക്സില്‍ ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാര്‍.

ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളില്‍ എത്തുന്നത്. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്ത്.
സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആര്‍ടിഎക്സ് എത്തുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് തിരക്കഥ. അൻപറിവ് ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്.
ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top