ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പിന് തയ്യാറെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ; സംസ്ഥാന പദവി ഉടനില്ല

ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ആദ്യഘട്ടത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീം കോടതിയെ അറിയിച്ചത് .

വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയ ഏകദേശം പൂർത്തിയായിട്ടുണ്ട് അവശേഷിക്കുന്ന കുറച്ചു പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ പുതുക്കൽ നടന്നുവരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജില്ലാ വികസന കൗൺസിൽ, ലഡാക്ക് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞതായും കാർഗിലിൽ അടുത്ത മാസം വോട്ടിംഗ് നടക്കുമെന്നും തുഷാർ മേത്ത പറഞ്ഞു.

എന്നാൽ സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ കൃത്യമായ തീയതി ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് സർക്കാർ അറിയിച്ചത്, പക്ഷെ കേന്ദ്രഭരണ പ്രദേശമെന്നത് താല്കാലികമാണ്, സംസ്ഥാനമാകാൻ കുറച്ചു കൂടി വികസന പ്രവർത്തനങ്ങളുടെ ആവശ്യമുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

370ആം അനുച്ഛേദം പിൻവലിച്ചതിന് ശേഷം ഭീകര പ്രവർത്തനങ്ങളിൽ 45.2 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നുഴഞ്ഞു കയറ്റവും 90 ശതമാനം കുറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണം 60 ശതമാനമായും കല്ലേറു പോലുള്ള പ്രശ്നങ്ങൾ 97 ശതമാനമായും കുറഞ്ഞതായി തുഷാർ മേത്ത കോടതിയെ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top