റിയല്‍ എസ്റ്റേറ്റ് ഏജന്റ് ജെയ്സി എബ്രഹാമിനെ കൊന്നതാര്; സ്വാഭാവിക മരണമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കളമശേരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്ന പെരുമ്പാവൂര്‍ സ്വദേശി ജെയ്സി എബ്രഹാമിനെ അപ്പാര്‍ട്ട്മെന്റിലെ ശുചിമുറിയിലാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടത്. സ്വാഭാവിക മരണം എന്നാണ് എന്നാണ് കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്നു തെളിഞ്ഞത്. തലയ്ക്ക് അടിയേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്.

ജെയ്സിയുടെ മകള്‍ കാനഡയിലാണ് ഉള്ളത്. മകള്‍ അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. തുടര്‍ന്ന് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴാണ് ജെയ്സിയെ മരിച്ച നിലയില്‍ കാണുന്നത്.

റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണോ കൊലപാതകം എന്നാണ് പോലീസ് പരിശോധിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അപ്പാര്‍മെന്റില്‍ വന്നുപോകുന്നവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം മുന്നോട്ടുനീക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top