മാമിയെ കണ്ടെത്താൻ സിബിഐ വരട്ടെയെന്ന് മലപ്പുറം എസ്പി; കേന്ദ്ര ഏജൻസിക്കായി ഡിജിപിക്ക് ശുപാർശ

റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ (ആട്ടൂർ മുഹമ്മദ്) തിരോധാനക്കേസ് സിബിഐക്ക് കൈമാറാൻ ശുപാർശ. സംസ്ഥാന പോലിസ് മേധാവിക്ക് മലപ്പുറം എസ്പി എസ് ശശിധരൻ കത്ത് നല്‍കി. കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് കത്ത് നൽകിയത്. നിലമ്പൂർ എംഎൽഎ പി.വി.അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും എസ്പി പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് മാമിയെ കാണാതാകുന്നത്. ആദ്യം നടക്കാവ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. എന്നാൽ കേസിൽ മാമിക്ക് എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടാപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും ഈ അന്വേഷണത്തിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്.


അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രത്യേകഅന്വേഷണ സംഘത്തെ നിയോഗിച്ചത്. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തില്‍ പുതിയ സംഘത്തെ എഡിജിപി എം.ആര്‍.അജിത് കുമാറാണ് നിയോഗിച്ചത്. ഇതിനിടയിലാണ് പി.വി.അൻവർ മാമി മാമിയെ കൊലപ്പെടുത്തിയത് ആയിരിക്കാം എന്ന ആരോപണം ഉയർത്തിയത്.

ഇതിന് ശേഷം കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതിൽ എതിർപ്പൊന്നും ഇല്ലെന്നാണ് ഇന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചത്. ബിസിനസ് പങ്കാളിയും ഡ്രൈവറുമായ രജിത് കുമാര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞതല്ലാതെ മറ്റൊരു കാര്യവും കുടുംബത്തിന് അറിയില്ലെന്ന് മകള്‍ ആബിദ നേരത്തെ പ്രതികരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top