ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ‘ഒരു കട്ടില്‍ ഒരു മുറി’യില്‍; ഭാര്യാ ഭര്‍ത്താക്കന്മാരായി ആദ്യമായി സ്ക്രീനില്‍; സ്ഥിരീകരിക്കാതെ അണിയറ പ്രവര്‍ത്തകര്‍

താരദമ്പതികളായ ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന സിനിമ വരുന്നു. തുറമുഖം, വൈറസ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിലെ പോലെ ദമ്പതികളായി സ്ക്രീനില്‍ എത്തുന്നത് ഇതാദ്യമാണ്. ഷാനവാസ് കെ.ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയിലാണ് ഇരുവരും ദമ്പതികളായി എത്തുന്നത്. എന്നാല്‍ ഇന്ദ്രജിത്ത് സിനിമയില്‍ ഉണ്ടോ എന്നതില്‍ സ്ഥിരീകരണം അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഒരു ഇരുണ്ട മുറിയുടെ ഭിത്തിയില്‍ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടേയും വിവാഹ ഫോട്ടോ തൂങ്ങിക്കിടക്കുന്ന പോസ്റ്ററാണ് ഇതുവരെ പുറത്തുവന്നത്.

കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ.ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. അതിശക്തമായ കഥാപാത്രത്തെയാണ് പൂര്‍ണ്ണിമ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തുറമുഖത്തില്‍ വേറിട്ട ശൈലിയിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിന് പൂര്‍ണ്ണിമ മികച്ച അഭിപ്രായം നേടിയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരത്തിന്‍റെ തിരിച്ചുവരവ്. ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, ഷമ്മിതിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജനാർദ്ദനൻ, തുടങ്ങിയവരും ഒരു കട്ടിൽ ഒരു മുറി സിനിമയിലുണ്ട്.

രഘുനാഥ് പലേരിയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. സപ്തത തരംഗ് ക്രിയേഷൻസ്, സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എൽദോസ് ജോർജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അരുൺ ജോസാണ് കലാസംവിധാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top