സ്വർണവില വീണ്ടും റെക്കോർഡിൽ; കേരളത്തില്‍ എക്കാലത്തേയും ഉയര്‍ന്ന നിലയില്‍

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 560 രൂപ കൂടി പവന് 47560 രൂപയാണ് നിലവിലെ വില. രാജ്യാന്തര മാർക്കറ്റിൽ സ്വർണവില 2115 യുഎസ് ഡോളർ പിന്നിട്ടതിനു പിന്നാലെയാണ് കേരളത്തിലും വില കൂടിയത്. പവന് 47000 രൂപയില്‍ നിന്ന് 47560ലേക്ക് കുതിച്ചതോടെ സംസ്ഥാന ചരിത്രത്തിലെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കായി മാറി. കഴിഞ്ഞ ഡിസംബറില്‍ സ്വര്‍ണവില 47,120 രൂപ വരെ എത്തിയിരുന്നു.

മാര്‍ച്ച് ഒന്ന് മുതല്‍ സ്വര്‍ണ നിരക്ക് കൂടിവരികയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 46,320 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസം 680 രൂപ കൂടി 47,000 രൂപയിലേക്കെത്തി. മാര്‍ച്ച് മൂന്നിന് ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്നലെയോടെ റെക്കോര്‍ഡ് നിരക്കിലേക്ക് മാറിയത്. വിവാഹ സീസണ്‍ ആയതിനാല്‍ ഉപഭോക്താക്കള്‍ക്ക്‌ ഇത് വലിയ പ്രതിസന്ധിയാകും.

സ്വര്‍ണത്തിനു മാത്രമല്ല വെള്ളിയുടെയും വില കൂടി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 78 രൂപയിലെത്തി. ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപയിൽ തുടരുകയാണ്. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 70 രൂപ ഉയർന്ന് 5945 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ വില 4935 രൂപയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top