ആരോ​ഗ്യമന്ത്രിയുടെ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസ്

തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസര്‍ നിയമന തട്ടിപ്പ് കേസിൽ ആരോ​ഗ്യമന്ത്രിയുടെ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പേരുപയോ​ഗിച്ച് മറ്റ് പ്രതികൾ ആൾമാറാട്ടം നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്.

നിയമനത്തട്ടിപ്പില്‍ അഖില്‍ മാത്യുവിന് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. അഖില്‍ സജീവാണ് കേസിലെ ഒന്നാം പ്രതി. ലെനിന്‍ രാജ്, റയീസ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇവർ മൂവരും ചേർന്ന് ഹരിദാസിനെ വഞ്ചിച്ച് 1.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസിനെയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top