ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത; ആദ്യ മന്ത്രിസഭാ യോഗം വൈകിട്ട്; യമുന നദിയിലും സന്ദര്‍ശനം

27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് അധികാരം പിടിച്ചത് ആഘോഷമാക്കി ബിജെപി. പതിനായിര കണക്കിന് പ്രവര്‍ത്തകരേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള നേതാക്കളേയും സാക്ഷിയാക്കി രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. ദല്‍ഹിയുടെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയും നാലാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് രേഖ. ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രിയുമാണ്.
പര്‍വേഷ് വര്‍മ, ആഷിഷ് സൂദ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, രവീന്ദ്ര ഇന്ദ്രജ് സിങ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനത്ത് ഉച്ചയ്ക്ക് 12ന് നടന്ന സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, തുടങ്ങിയ നേതാക്കളുടെ വലിയ നിര പങ്കെടുത്തു. എന്‍ഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിനെത്തി.
പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം വൈകിട്ട് നടക്കും. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തന്നെ വലിയ വിവാദമായ യമുന നദി ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here