അൻവറിനെ ത്വലാഖ് ചൊല്ലി സിപിഎം; പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചെന്ന് എംവി ഗോവിന്ദൻ

മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിലമ്പൂർ എംഎൽഎയുടെ പരാതികൾ പാർട്ടിയും മുഖ്യമന്ത്രിയും പരിഗണിക്കാതിരുന്നില്ല. ആരോപണ വിധേയർ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും പാർട്ടിയും ഉറപ്പു നൽകി. പരസ്യ പ്രതികരണം നടത്തരുത് എന്ന നിർദേശം നൽകിയിട്ടും പല തവണ വാർത്താസമ്മേളനം വിളിച്ചതായി അദ്ദേഹം പറഞ്ഞു.

അൻവറിൻ്റെ ആരോപണങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ല. ഇടത് പിന്തുണയോടെ തിരഞ്ഞെടുപ്പിൽ ജയിച്ച അൻവർ അവസരവാദമാണ് കാട്ടുന്നത്. ഇടതുപക്ഷവുമായുള്ള ബന്ധം അൻവർ തന്നെ വേർപ്പെടുത്തി. ഇതോടെ എംഎൽഎയുമായുള്ള എല്ലാ ബന്ധവും പാർട്ടി അവസാനിപ്പിച്ചതായി എംവി ഗോവിന്ദൻ അറിയിച്ചു. നിലമ്പൂരിലെ ഇടത് എംഎൽഎ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറി. കേരളത്തിലെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിനായി വലത് പക്ഷ ശക്തികളും വാര്‍ത്താ മാധ്യമങ്ങളും പ്രചരണം നടത്തുന്നു. അതേറ്റ് പിടിച്ചാണ് അന്‍വന്‍ പാർട്ടിക്കെതിരെ വെല്ലുവിളികൾ നടത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മുമ്പും പലരും സിപി എമ്മിനെ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. അൻവറല്ല ആര് ശ്രമിച്ചാലും അതിന് കഴിയില്ല. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവർത്തകർ ഒന്നടങ്കം രംഗത്ത് വരണം. ഇത്രയും കാലം എംഎല്‍എയായിട്ടും പാര്‍ട്ടി അംഗം ആകാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഗ ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടില്ല. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗം എന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. അൻവറിന് കമ്മ്യൂണിസ്റ്റ് രീതികള്‍ അറിയില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

കോണ്‍ഗ്രസ് പരമ്പര്യമുള്ള കുടുംമ്പത്തിലേ അംഗമാണ് പിവി അവർ.പാര്‍ട്ടി പവർത്തകരുടെവികാരം ഉള്‍ക്കൊണ്ടു അല്ല അന്‍വര്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് വസ്തുത. പാര്‍ട്ടിയുടെ പ്രവര്‍ത്തനം സംഘടന രീതി എന്നിവയെ കുറിച്ച് അന്‍വറിന് വ്യക്തമായ ധാരണ ഇല്ല. പാര്‍ട്ടിയുടെ കാഴ്ചപ്പാട് ജനങ്ങള്‍ക്ക് ആകമാനം നീതി നേടുന്നതിനും, പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിക്കുന്നതിനുമുള്ള പ്രവര്‍ത്തന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top