മോദിയെ ആക്ഷേപിച്ച മാലെ മന്ത്രിമാര്‍ക്ക് സസ്പെന്‍ഷന്‍; മന്ത്രിമാരുടേത് സര്‍ക്കാര്‍ നിലപാടല്ലെന്ന് ദ്വീപ്‌ ഭരണകൂടം

മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ മാലദ്വീപ്‌ മന്ത്രി മറിയം ഷിവുനക്ക് സസ്പെന്‍ഷന്‍. മാലദ്വീപ് മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവര്‍ക്കും സസ്പെന്‍ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’എന്നുള്ള മറിയത്തിന്റെ എക്സ് പ്ലാറ്റ്ഫോമിലെ ട്വീറ്റ് വന്‍വിവാദമായിരുന്നു. ഇതിന് പിന്നാലെ ട്വീറ്റ് പിന്‍വലിച്ചിരുന്നു. മന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സർക്കാരിന്റെ നിലപാടല്ലെന്നും ദ്വീപ്‌ ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും മാലദ്വീപിലെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദ്, എക്സ് പ്ലാറ്റ് ഫോമില്‍ പറഞ്ഞിരുന്നു. രാജ്യത്തെ 36 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സില്‍ കുറിച്ചിരുന്നു. ഇതിനെതിരെയാണ് മാലദ്വീപ്‌ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ഇന്ത്യാ-മാലദ്വീപ് ബന്ധം വഷളായിരിക്കെ മാലദ്വീപിനെ ബഹിഷ്കരിക്കുക’എന്ന ആഹ്വാനമാണ് എക്സ് പ്ലാറ്റ്ഫോമില്‍ മുഴങ്ങുന്നത്. ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top