പേര് മാറ്റി ചീഫ് ‘മിനിസ്റ്റേഴ്സ് സ്കീം’ എന്നാക്കൂ; ഉച്ചഭക്ഷണ കുടിശികയിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

എറണാകുളം: സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നത്? കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കുമെന്നും കോടതി പറഞ്ഞു. കേസ് മറ്റന്നാൾ പരിഗണിക്കും.
സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തതിൽ പ്രധാന അധ്യാപകർക്കുള്ള കുടിശ്സികയുടെ 50% കൊടുക്കാൻ തീരുമാനം ആയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 81 കോടി 73 ലക്ഷം രൂപയാണ് വിതരണം ചെയ്യുക. 163 കോടിരൂപയുടെ കുടിശ്ശിക ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെ. പി. എസ്. ടി. എ നൽകിയ ഹർജിയിലാണ് നടപടി. കേന്ദ്ര വിഹിതം വൈകിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു നേരത്തെ സർക്കാർ കോടതിയെ അറിയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here