മാസപ്പടി നിഴലിലുള്ള സ്ഥാപനത്തിന് സിൻഡിക്കറ്റിൽ പ്രാതിനിധ്യം; ഡോ.റെനി സെബാസ്റ്റ്യന്‍റെ നിയമനം പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: ഡോ.റെനിസെബാസ്റ്റ്യനെ ശ്രീനാരായണഗുരു ഓപ്പൺ സര്‍വകലാശാല സിന്‍ഡിക്കറ്റ് മെമ്പറാക്കിയ നടപടിക്കെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. വീണ വിജയന് മാസപ്പടി നല്‍കുന്നെന്ന ആരോപണം നേരിടുന്ന സാന്റാമോണിക്ക സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഇവര്‍. വിദേശത്തേക്ക് വിദ്യാര്‍ഥികളെ പഠനത്തിന് അയക്കുന്ന സ്വകാര്യ ഏജൻസിയാണ് സാന്റാമോണിക്ക എന്നിരിക്കെ സിൻഡിക്കറ്റിലെ പ്രാതിനിധ്യം കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശം നൽകുമെന്ന് പരാതിയിൽ പറയുന്നു. നിയമനം സംബന്ധിച്ച് സിപിഎമ്മിൻ്റെ മുഖപത്രമായ ദേശാഭിമാനിയിൽ വാർത്ത വന്നതല്ലാതെ സർക്കാരോ സർവ്വകലാശാലയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നത് ദുരൂഹമാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു.

വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് തടയിട്ട് ഇവിടെ തന്നെ ആവശ്യത്തിന് അവസരങ്ങൾ ഒരുക്കുമെന്ന സർക്കാർ നയത്തിൻ്റെ ഭാഗമായാണ് സ്വകാര്യ സർവകലാശാലകളും വിദേശ സർവ്വകലാശാലകളും സംസ്ഥാനത്ത് ആരംഭിക്കാൻ തീരുമാനമായത്. ഈ ശ്രമങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിയാണ് റെനിസെബാസ്റ്റ്യന്‍റെ നിയമനം. കാനഡ, യുകെ, ആസ്ട്രേലിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർഥികളെ അയക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാന സ്ഥാപനത്തിൻ്റെ ഡയറക്ടറാണ് അവർ. റെനി സെബാസ്റ്റ്യനെ സിന്‍ഡിക്കറ്റ് അംഗമായി നിയമിച്ച നടപടി പിന്‍വലിക്കണം -പരാതിയില്‍ ആവശ്യപ്പെടുന്നു.

ഇടത് സഹയാത്രികനായിരുന്ന ഡോ.പ്രേംകുമാർ രാജി വച്ച ഒഴിവിലാണ് റെനി സെബാസ്റ്റ്യന്റെ നിയമനം. ഇപ്പോൾ കുസാറ്റിൽ പോസ്റ്റ്‌ ഡോക്ടറൽ ഗവേഷകകൂടിയാണ് യാണ് റെനി. സർവ്വകലാശാലയിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥികളുമായി നേരിട്ട് ബന്ധപ്പെടാൻ അവസരം ലഭിക്കുക വഴി, ഓപ്പൺ യൂണിവേഴ്സിറ്റിയെ സ്വന്തം ഏജൻസിയുടെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താനുമാവും. എൽഡിഎഫിലെ ഘടകകക്ഷികൾക്ക് പോലും സർവ്വകലാശാല സിൻഡിക്കേറ്റുകളിൽ നാമനിർദ്ദേശം നൽകാതിരിക്കുമ്പോഴാ സിപിഎമ്മുമായി നേരിട്ട് ബന്ധമില്ലാത്ത ഒരാൾക്ക് നിയമനം നൽകിയിരിക്കുന്നതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. മാസപ്പടി ആരോപണത്തിൽ സാന്റാമോണിക്ക ഏജന്‍സിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top