രഞ്ജിത്ത് ശ്രീനിവാസൻ വധത്തില്‍ വിധി ഇന്ന്; 15 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയത് കഴിഞ്ഞ 20 ന്
മാവേലിക്കര: ബിജെപിനേതാവ് ആലപ്പുഴയിലെ അഭിഭാഷകൻ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. കഴിഞ്ഞ 20 നായിരുന്നു വിധി. പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരായ 15 പേരാണ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കഴിഞ്ഞ 20 ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.
ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കാളികളാണെന്നും കൊലപാതകക്കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തി. മാരകായുധങ്ങളുമായി രഞ്ജിത്തിന്റെ വീടിനുമുന്നിൽ കാവൽനിന്ന ഒൻപതുമുതൽ 12 വരെയുള്ള പ്രതികളുടെ ലക്ഷ്യം രഞ്ജിത്ത് രക്ഷപ്പെടാതിരിക്കലായിരുന്നു. ഐപിസി 149-ാം വകുപ്പുപ്രകാരം ഇവർക്കെതിരേയും കൊലപാതക്കുറ്റം ചുമത്തണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചിരുന്നു.
സ്വന്തം അമ്മയുടെയും മകളുടെയും ഭാര്യയുടെയും മുന്നിലിട്ട് നിരപരാധിയായ ഒരാളെ അതിക്രൂരവും പൈശാചികവുമായി കൊലപ്പെടുത്തിയത് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യത്തിന്റെ പരിധിയിൽവരുന്നതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
2021 ഡിസംബര്‍ 19ന് ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. തലേദിവസം രാത്രി മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് രഞ്ജിത്തും കൊല ചെയ്യപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here