ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ജംബോ പ്രതിപട്ടിക, കണ്ണൂരിൽ നിന്ന് ഇന്ന് നിർണായക അറസ്റ്റ്; പ്രതികൾ 68 ആകുമെന്ന് എൻഐഎ നിഗമനം; ചാവേറുകളും പിടിയിൽ
കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ മറ്റൊരു നിര്‍ണ്ണായക പ്രതിയെ കൂടി കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി. കണ്ണൂര്‍ റൂറലിലെ പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിൽ നിന്നാണ് ഈ നിര്‍ണ്ണായക നീക്കം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും എന്‍ഐഎ പുറത്തു വിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് കണ്ണൂരില്‍ നിന്നും കൈവിട്ട് കേസിലെ പ്രതിയേയും നാടകീയമായി കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് മറ്റൊരു നിര്‍ണ്ണായക അറസ്റ്റും കണ്ണൂരില്‍ നിന്നും എന്‍ഐഎ നടത്തുന്നത്. 68 പ്രതികള്‍ കേസിലുണ്ടെന്നാണ് എന്‍ഐഎയുടെ ഇപ്പോഴത്തെ നിഗമനം.
മാട്ടൂല്‍ സൗത്തില്‍ താമസിച്ചിരുന്ന 38കാരൻ ജാഫർ അഷ്റഫ് ആണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്. ഇയാളെ വിശദ ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു. പാലക്കാട്ടെ കൊലക്കേസില്‍ വ്യക്തമായ ഗൂഡാലോചന ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ പല ഭാഗത്തുള്ളവരെ ഏകോപിപ്പിച്ച ഗൂഡാലോചനയ്ക്ക് ഒടുവിലാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. എന്‍ഐഎ അന്വേഷണത്തില്‍ ഈ ഗൂഡാലോചന തെളിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ അറസ്റ്റ്. ഈ പ്രതിയെ ചോദ്യം ചെയ്ത ശേഷം കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പാലക്കാട്ടെ കൊലപാതകത്തില്‍ പല തരത്തില്‍ പങ്കാളിയായെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
2022 ഏപ്രില്‍ 16നാണ് ആർഎസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ.സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളില്‍ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇത്തരത്തില്‍ അതിവേഗ തിരിച്ചടിയ്ക്ക് സംസ്ഥാനത്തുട നീളം കില്ലര്‍ സക്വാഡുകള്‍ പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയിരുന്നു. കൃത്യമായ ഏകോപനത്തിലൂടെ ശ്രീനിവാസന്‍ വധവും സംഭവിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കാരണമായ സംഭവങ്ങളുടെ കൂട്ടത്തില്‍ ശ്രീനിവാസന്‍ കൊലക്കേസും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം 42 പേരെ ലോക്കല്‍ പൊലീസ് ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എനഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടരന്വേഷണത്തില്‍ 68ഓളം പ്രതികളുണ്ടെന്ന് എന്‍ഐഎ കണ്ടത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here