ഫോൺ കോളും വാട്സ്ആപ്പ് മെസേജും തട്ടിപ്പുകാരുടെയാണോ എന്ന് സംശയമുണ്ടോ; നിങ്ങൾക്ക് നേരിട്ട് പരിശോധിക്കാനുള്ള സംവിധാനം ഒരുക്കി I4C
ഡിജിറ്റൽ തട്ടിപ്പിനായി ഉപയോഗിച്ച 6.69 ലക്ഷത്തിലധികം സിം കാർഡുകളും 1.32 ലക്ഷം ഐഎംഇഐകളും, 59,000 വാട്സ്ആപ്പ് ഐഡികളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ ലോക്സഭയെ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (Indian Cyber Crime Coordination Centre I4C) ആണ് നടപടി. 9.94 ലക്ഷത്തിലധികം പരാതികളിലായി 3,431 കോടി രൂപ തിരിച്ചുപിടിച്ചതായും സഞ്ജയ് കുമാർ ചൂണ്ടിക്കാട്ടി.
Also Read: ബോംബെ ഐഐടി വിദ്യാർത്ഥി ‘ഡിജിറ്റൽ അറസ്റ്റിൽ’!! ഒടുക്കം ഏഴുലക്ഷം നഷ്ടപ്പെട്ടെന്ന് പരാതി
2024 നവംബർ 15വരെയുള്ള കണക്കാണ് മന്ത്രി വ്യക്തമാക്കിയത്. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും ടെലികോം സേവന ദാതാക്കളും (Telecom Service Providers) ഇന്ത്യൻ മൊബൈൽ നമ്പറുകളിൽ നിന്നെന്ന വ്യാജേനെ എത്തുന്ന ഇൻ്റർനാഷണൽ ഇൻകമിംഗ് കോളുകൾ കണ്ടത്തി തടയുന്നതിനുള്ള സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഡിജിൽ തട്ടിപ്പുകൾ നടത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ നമ്പരുകളിൽ നിന്നും വരുന്ന കോളുകളും തടയാനും അതിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ‘ഡിജിറ്റൽ അറസ്റ്റിൽ’ യുവതിയുടെ തുണിയഴിപ്പിച്ചു; 26കാരിയുടെ ഞെട്ടിക്കുന്ന അനുഭവം
വ്യാജ ഡിജിറ്റൽ അറസ്റ്റുകൾ, ഫെഡ്എക്സ് (FedEx) തട്ടിപ്പ്, പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം എന്നിങ്ങനെ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളിൽ സൈബർ കുറ്റവാളികൾ ഇത്തരം വ്യാജ കോളുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ഇൻകമിംഗ് ഇൻ്റർനാഷണൽ സ്പൂഫ് കോളുകൾ തടയാൻ ടിഎസ്പികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. I4Cയിൽ ഒരു അത്യാധുനിക സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെൻ്റർ (Cyber Fraud Mitigation Centre -CFMC) സ്ഥാപിച്ചിട്ടുണ്ട്. പ്രധാന ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പേയ്‌മെൻ്റ് അഗ്രഗേറ്റർമാർ (payment aggregators), ടിഎസ്പികൾ (Telecom Service Providers) ഐടി വിദഗ്ധർ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.
Also Read: 90കാരന് നഷ്ടമായത് 1.15 കോടി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സമ്പാദ്യം മുഴുവൻ നഷ്ടമായി
സൈബർ കുറ്റകൃത്യങ്ങൾ തടയുകയും ഉടനടി നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് സിഎഫ്എംസിയുടെ ലക്ഷ്യം. ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് 2024 സെപ്റ്റംബർ 10 ന് സൈബർ ക്രിമിനലുകളുടെ ഒരു രജിസ്ട്രി, I4C ആരംഭിച്ചിട്ടുണ്ട്. cybercrime.gov.in എന്ന പോർട്ടലിൽ ‘റിപ്പോർട്ട് ആൻഡ് ചെക്ക് സ്പെക്റ്റ്’ (Report and Check Suspect) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി പൊതുജനങ്ങൾക്ക് നേരിട്ട് വിവരങ്ങൾ പരിശോധിക്കാം. ഇതുവഴി വന്ന കോളുകളോ സന്ദേശങ്ങളോ അയച്ചത് തട്ടിപ്പുകാരാണോ എന്ന് തിരിച്ചറിയാൻ സാധിക്കും മെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here