മാത്യു കുഴൽനാടന്റെ സ്ഥല പരിശോധനയിൽ തിങ്കളാഴ്ച തഹസിൽദാർക്ക് റിപ്പോർട്ട് നൽകും

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീടുൾപ്പെടുന്ന സ്ഥലത്ത് വെള്ളിയാഴ്ച താലൂക്ക് സർവ്വേ വിഭാഗം നടത്തിയ പരിശോധനാ റിപ്പോർട്ട് തിങ്കളാഴ്ച തഹസിൽദാർക്ക് കൈമാറും. സ്ഥലത്ത് നാലുമാസം മുൻപ് കടവൂർ വില്ലജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനമില്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ വീണ്ടും ഇത് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് റീ സർവ്വേ നടത്തിയത്. അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്ത് നിലം ഉൾപ്പെട്ടിട്ടുണ്ടോ അത് മണ്ണിട്ട് നികത്തിയോ എന്നിവയിൽ വ്യക്തത വരുത്തുന്നതിനാണ് സർവ്വേ.

അതേസമയം മാത്യു കുഴൽനാടൻ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട് . ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായി ഉത്തരം കിട്ടാത്തതിനാൽ താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top