റിപ്പോർട്ടിങ്ങിനിടെ ദ്വയാർത്ഥ പ്രയോഗമെന്ന് പരാതി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ വാർത്താസംഘം കുട്ടികളെ പരാമർശിച്ച് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന് പരാതി ഉയർന്നു. ചാനലിൻ്റെ മുഖ്യ അവതാരകൻ ഡോ.അരുൺകുമാർ അടക്കമുള്ളവർ നടത്തിയ ചില പ്രയോഗങ്ങൾ ആണ് തിരിച്ചടിച്ചത്. കൂടാതെ റിപ്പോർട്ടർമാരിൽ ഒരാൾ ഒരു കുട്ടിയുമായി നടത്തിയ സംസാരം പ്രണയഗാനങ്ങൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിട്ട് വീഡിയോ പുറത്തിറക്കിയതും ആണ് വിനയായത്.

പരാമര്‍ശവുമായി ബന്ധപ്പെട്ട് കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ ആണ് സ്വമേധയാ കേസെടുത്തത്. കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഈ വീഡിയോ വൈറല്‍ ആയിരുന്നു.

ഒപ്പനയിലെ മണവാട്ടിയുമായാണ് ഷാബാസ് സംസാരിക്കുന്നത്. ഇതിലാണ് ഒരു സിനിമയിലെ പ്രണയ രംഗത്തെ ഡയലോഗുകളും പാട്ടിൻ്റെ വരുകളും അകമ്പടിയായി ചേർത്തത്. ഇത് കൂടാതെ ഇതിനെ പരാമർശിച്ച് അരുണ്‍ കുമാര്‍ സംസാരിച്ചപ്പോഴും ചില അനുചിത പ്രയോഗങ്ങൾ കടന്നുകൂടി.

ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മിഷൻ അടിയന്തര റിപ്പോർട്ടു തേടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top