എന്തുകൊണ്ട് റിപ്പോര്‍ട്ടര്‍ ടിവി? ചാനൽ റേറ്റിംഗ് രംഗത്തെ കുതിപ്പിന് പിന്നില്‍…

മലയാളം ടെലിവിഷൻ വാർത്താ ചാനൽ റേറ്റിംഗ് രംഗത്ത് റിപ്പോർട്ടർ ടിവി കുതിപ്പ് തുടരുന്നു. കഴിഞ്ഞ ആഴ്ചയിൽ 109 പോയിൻ്റുമായി (week 36) ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയെയിലും റിപ്പോർട്ടർ ടിവി 92 പോയിൻ്റുമായി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. നാല് ആഴ്ചകളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ( week 30 to 34) ന്യൂസ് 24 മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പതിവ് പോലെ മനോരമയും മാതൃഭുമിയും നാലും അഞ്ചും സ്ഥാനങ്ങളിൽ തന്നെയാണ്.

നികേഷ് കുമാർ 10 വർഷത്തിലധികം നയിച്ച റിപ്പോർട്ടർ ടിവി അദ്ദേഹം നേതൃത്വം നൽകിയ കാലത്തൊന്നും റേറ്റിംഗിൽ ആദ്യ അഞ്ച് സ്ഥാനത്തു പോലും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ മാനേജ്മെൻ്റിന് കീഴിലായ ശേഷം റിപ്പോർട്ടർ ടിവി വാർത്താ ചാനൽ രംഗത്ത് കുതിച്ചു കയറ്റം നടത്തി എന്നത് വസ്തുതയാണ്.

വാർത്തകളുടെ നിലവാരത്തിൽ വലിയ ക്രെഡിബിലിറ്റിയൊന്നും അവകാശപ്പെടാൻ റിപ്പോർട്ടർ ടിവിക്ക് കഴിയില്ല. അതിനുള്ള നേതൃപാടവമോ, പരിചയസമ്പന്നരായ മാധ്യമ പ്രവർത്തകരോ ഇല്ലാതിരുന്നിട്ടും വാർത്താ അവതരണത്തിലെ പുതുമ ഒന്നുകൊണ്ട് മാത്രമാണ് ചാനല്‍ മുന്നിലെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ വാർത്തകൾക്കുള്ള ആധികാരികതയുടെയും സമഗ്രതയുടെയും അടുത്തൊന്നും വരാൻ കഴിയില്ലെങ്കിലും പ്രധാന ആങ്കറായ ഡോ.അരുൺ കുമാറിൻ്റെ ന്യൂസ് ഫ്ളോറിലെ ‘ഷോ മാൻഷിപ്പ്’ പ്രേക്ഷകർ അംഗീകരിച്ചുവെന്നത് പരമാർത്ഥമാണ്.

ന്യൂസ് 24 ൻ്റെ കാർബൺ കോപ്പി സ്റ്റൈലാണ് റിപ്പോർട്ടറും സ്വീകരിച്ചത്. അതു കൊണ്ട് തന്നെ 24 ൻ്റ ചീഫായ ശ്രീകണ്ഠൻ നായരുടെ ന്യൂസ് ഫ്ളോറിലെ പതിവു ശൈലികളും കോമഡികളും അരുൺ കുമാറും ഏറ്റുപിടിച്ചതോടെ രണ്ടും മൂന്നും സ്ഥാനത്തേക്കുള്ള പോരാട്ടം ശക്തമാക്കി. ശ്രീകണ്ഠൻ നായരുടെ കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ അരുൺ കുമാറിൻ്റെ പുതിയ നമ്പരുകൾ റേറ്റിംഗ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top