പരേഡിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിൽ; വിവാദം

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തില്‍. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിലാണ് റിപ്പബ്ലിക് ദിന പരേഡ് നടന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ മന്ത്രിയുടെ നടപടി വിവാദവുമായി. മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.
കരാര്‍ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. പോലീസ് വാഹനത്തിലാണ് സാധാരണയായി മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കേണ്ടത്. ഇതിന്റെ ലംഘനമാണ് കോഴിക്കോട് നടന്നത്.
മന്ത്രി ഉപയോഗിച്ചത് സ്വകാര്യ വാഹനമാണെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. പോലീസിന്റെ പക്കൽ വാഹനം ഇല്ലാത്തതുകൊണ്ടാണ് കരാറുകാരന്റെ വാഹനം ഉപയോഗിച്ചതെന്ന് കമ്മീഷണർ പറഞ്ഞു. പരേഡില്‍ ഉപയോഗിച്ചത് കരാറുകാരന്‍റെ വാഹനമാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here