ജില്ലാ പോലീസ് തലത്തില്‍ സമഗ്രമായ അഴിച്ചുപണിയുമായി സർക്കാർ

തിരുവനന്തപുരം: ജില്ലാ പോലീസ് തലത്തില്‍ വന്‍ അഴിച്ചു പണിയുമായി സര്‍ക്കാര്‍. ജില്ലാ മേധാവിമാരെയടക്കം മാറ്റിയാണ് സമഗ്രമായ അഴിച്ചുപണി. വിഐപി സെക്യൂരിറ്റിയുടെ ചുമതലയുണ്ടായിരുന്ന ജി.ജയദേവിന് എസ്.എ.പിയുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പോലീസ് കമ്മീഷ്ണറായ മെറിന്‍ ജോസഫിനെ തിരുവനന്തപുരം ക്രൈബ്രാഞ്ച് സൂപ്രണ്ടായി നിയമിച്ചു. വിവേക് കുമാറാണ് പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷ്ണര്‍. തിരുവനന്തപുരം റൂറല്‍ എസിപിയായിരുന്ന ഡി.ശില്‍പയെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി. ട്രയിനിങ്ങ് കോളേജ് പ്രിന്‍സിപ്പലായ കിരണ്‍ നാരായണനാണ് പുതിയ തിരുവനന്തപുരം റൂറല്‍ എസ്പി.

തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐആര്‍ബി കമാന്‍ഡന്റായും നവനീത് ശര്‍മ്മയെ തൃശ്ശൂർ എസ്പിയായും നിയമിച്ചു. മലപ്പുറം എസ്പിയായ സുജിത്ത് ദാസിനെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സൂപ്രണ്ടായും ഇടുക്കി എസ്പി വി.യു.കുര്യാക്കോസിനെ ട്രയിനിങ്ങ് കോളേജ് പ്രിന്‍സിപ്പലുമാക്കി. കൊച്ചി ഡിസിപി എസ്.ശശിധരനെ മലപ്പുറം എസ്പി സ്ഥാനത്തേക്ക് മാറ്റി. പകരം വിഷ്ണു പ്രദീപാണ് പുതിയ ഇടുക്കി എസ്പി. കൊല്ലം റൂറല്‍ എസ്പി എ.എല്‍.സുനിലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സൂപ്രണ്ടാക്കിയിട്ടുണ്ട്. കാസര്‍കോട് എസ്പി വൈഭവ് സക്‌സേനയെ എറണാകുളം റൂറല്‍ പോലീസ് മേധാവിയായും തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സൂപ്രണ്ട് പി.ബിജോയെ കാസര്‍കോട് എസ്പിയായും നിയമിച്ചു. കെ.എം.സാബു മാത്യുവാണ് പുതിയ കൊല്ലം റൂറല്‍ എസ്പി. കെ.എസ്.സുദര്‍ശനാണ് കൊച്ചി ഡിസിപി. കോഴിക്കോട് സിറ്റി ഡിസിപി കെ.ഇ.ബൈജുവിനെ റാപ്പിഡ് റെസ്‌പോണ്‍സ് ബറ്റാലിയന്‍ കമാന്‍ഡന്റാക്കി. അനൂജ് പലിവാളാണ് കോഴിക്കോട് സിറ്റി ഡിസിപി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സമഗ്രമായ ഇളക്കിപ്രതിഷ്ഠയിലേക്ക് സര്‍ക്കാര്‍ കടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top