എന്നിലെ എന്നെ വെറും ടോയിലെറ്റ് പേപ്പറായി കണക്കാക്കുമ്പോൾ എൻ്റെ പ്രതികരണം ഇതാണ്; കക്കൂസിൽ ഉപയോഗിക്കുന്ന കടലാസിലെ രാജിക്കത്ത് വൈറൽ

തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുന്ന മേലധികാരിമാർക്കൊരു മുന്നറിയിപ്പ്. കുറ്റം പറയുന്നതോടൊപ്പം തൊഴിലിടങ്ങളിലെ മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കാനും ബാധ്യതയുണ്ടെന്ന് കാണിച്ച് സിംഗപ്പൂരിലെ ഒരു കമ്പനി ജീവനക്കാരി വളരെ വ്യത്യസ്തമായ ഒരു രാജിക്കത്ത് നൽകി. ‘ടോയിലറ്റ് പേപ്പറിനെ പ്പോലുള്ള മാനസികാവ സ്ഥയിലാണ് ഞാനിപ്പോൾ. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുക, രണ്ടാമതൊന്ന് ആലോചിക്കാതെ വലിച്ചെറിയുക’ ഈ വാചകങ്ങൾ ഉൾപ്പെടുത്തി ഒരു കഷണം ടോയിലറ്റ് പേപ്പറിൽ ഏഞ്ചല യോ (Angela Yeoh) കൊടുത്ത രാജിക്കത്ത് കോർപ്പറേറ്റ് രംഗത്തും സോഷ്യൽ മീഡിയയിലും വൈറലാണ്.

സിംഗപ്പൂരിലെ പ്രശസ്തമായ സമ്മിറ്റ് ടാലൻ്റ് എന്ന കമ്പനിയുടെ ഡയറക്ടറായ എഞ്ചല സ്വന്തം കൈയ്യക്ഷ രത്തിൽ ഒരു കഷണം ടോയിലറ്റ് പേപ്പറിൽ രാജിക്കത്ത് എഴുതാനുണ്ടായ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. “ഞാൻ ഇത്തരമൊരു പേപ്പറിൽ രാജിക്കത്ത് എഴുതാൻ കാരണം, കമ്പനി എന്നോട് കഴിഞ്ഞ കാലത്ത് പെരുമാറിയത് ടോയിലെറ്റ് പേപ്പർ പോലെയായിരുന്നു. നിങ്ങളുടെ ജീവനക്കാരെ അഭിനന്ദിക്കേണ്ട നേരത്ത് അത് കൊടുക്കുക. ഒരു പക്ഷേ അവർ പിരിഞ്ഞു പോകുന്ന നേരത്താണെങ്കിൽ പോലും അത് കൊടുക്കാൻ മറക്കരുത്. പരിഭവങ്ങളില്ലാതെ സംതൃപ്തിയോടെ അവർ മടങ്ങിപ്പോകുമെന്ന്” ഏഞ്ചല ചൂണ്ടിക്കാണിക്കുന്നു. ജീവനക്കാരെ സ്ഥാപനത്തിൽ നിലനിർത്താനുള്ള ഉപകരണമായിട്ടല്ല പ്രോത്സാഹനങ്ങളെ കാണേണ്ടത്, മറിച്ച് ഒരു വ്യക്തിക്ക് സ്ഥാപനം നൽകുന്ന വിലയാണ് മാനദണ്ഡമാക്കേണ്ടത്. ജോലി ചെയ്യുന്ന സ്ഥാപനം തൻ്റെ സേവനങ്ങൾക്ക് വിലയും ബഹുമാനവും കല്പിക്കുന്നില്ലെങ്കിൽ അവർ വെറും ഉപകരണങ്ങൾ മാത്രമായി മാറുമെന്ന് ഏഞ്ചല പറയുന്നു. ‘

ടോയിലറ്റ് പേപ്പറിലെ റെസിഗ്നേഷൻ ലൈറ്റർ കോർപ്പറേറ്റ് വേൾഡിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമിടയാക്കി. ജീവനക്കാരുടെ ജോലിക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം അവരെ മാനസികമായും വൈകാരികമായും ശക്തരാക്കാനും ചടുലമായി നിലനിർത്താനം കഴിയണം. എങ്കിൽ മാത്രമേ അവർ സംതൃപ്ത മാനസ രാവുകയുള്ളുവെന്നാണ് ഏഞ്ചലയുടെ ടോയിലെറ്റ് പേപ്പർ കത്ത് തൊഴിലുടമ ലോകത്തെ ഓർമ്മിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top