നാട്ടാനകളുടെ വിരമിക്കൽ പ്രായം 65ല്‍ തുടരണം; വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: നാട്ടാനകളുടെ വിരമിക്കൽ പ്രായം കുറയ്ക്കരുതെന്നുള്ള വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഹൈക്കോടതിയിൽ. 65 വയസാണ് നിലവിലെ വിരമിക്കൽ പ്രായം. ഇത് ഇളവ് ചെയ്യരുതെന്ന സമിതിയുടെ റിപ്പോർട്ട് അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ചു. ആരോഗ്യം മികച്ചതാണെങ്കിൽ 65 വയസ് കഴിഞ്ഞാലും ചെറിയ ജോലികൾ ചെയ്യാനുള്ള ഇളവ് നൽകേണ്ടതില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ആനകളുടെ വിരമിക്കൽ പ്രായം 60 വയസാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആനകൾ വയ്യാതാകുമ്പോൾ ഉടമകൾ അവഗണിക്കുന്നെന്നും വിരമിക്കുന്ന ആനകളുടെ സംരക്ഷണത്തിനായി ഉടമകളിൽ നിന്ന് വിഹിതം പിരിച്ച് സഞ്ചിത നിധി രൂപീകരിക്കുന്നത് ആലോചിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഡ്വ.എസ്. രമേശ് ബാബു കൺവീനറായി രൂപീകരിച്ച സമിതിയുടേതാണ് റിപ്പോർട്ട്. റിപ്പോർട്ട് കോടതി പിന്നീട് പരിഗണിക്കും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top