ഞെട്ടിച്ച് രവിചന്ദ്രൻ അശ്വിൻ; ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു; തീരുമാനം മൂന്നാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ

ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ബ്രിസ്ബെയിനില്‍ സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇന്ത്യയുടെ മികച്ച സ്പിന്നര്‍ രവിചന്ദ്രൻ അശ്വിൻ. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിടപറയുന്നു എന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. ഒരു കളിയ്ക്ക് വേണ്ടിയും ഇനി പാഡ് അണിയില്ലെന്നാണ് പ്രഖ്യാപിച്ചത്.

ഇപ്പോള്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ അശ്വിനെ കളിപ്പിച്ചിരുന്നില്ല. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തീര്‍ത്തും അപ്രതീക്ഷിതമായ തീരുമാനമാണ് അശ്വിന്‍ എടുത്തത്. ഓഫ് സ്പിന്നര്‍ മാത്രമല്ല മികച്ച ഒരു ബാറ്റ്സ്മാനെക്കൂടിയാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്.

“എന്റെ ഉള്ളിലെ ക്രിക്കറ്റ് അവസാനിച്ചിട്ടില്ല. പ്രതിഭ ബാക്കിയുണ്ട്. അത് പക്ഷെ ക്ലബ് തലത്തില്‍ മാത്രം ഒതുക്കാനാണ് തീരുമാനം.” -അശ്വിന്‍ പറഞ്ഞു.

14 വർഷത്തെ കരിയറിനാണ് ഇപ്പോള്‍ തിരശ്ശീല ഇടുന്നത്. 106 ടെസ്റ്റുകളിൽ നിന്നായി 537 വിക്കറ്റുകളും 3503 റണ്‍സും നേടിയിട്ടുണ്ട്. 132 ടെസ്റ്റുകളിൽനിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെ മാത്രമാണ് ഇന്ത്യയില്‍ അശ്വിനു മുന്നിലുള്ളത്.

ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് കൊയ്തിട്ടുണ്ട്. ഇതിഹാസ താരം ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ് അശ്വിന്‍. 67 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമത് ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top