എന്‍ഡിഎയ്ക്ക് ആദ്യ പ്രഹരം ടിഡിപിയില്‍ നിന്നോ; തെലുങ്കാന മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് നായിഡു
കേവല ഭൂരിപക്ഷമില്ലാതെ കേന്ദ്രഭരണം തുടരുന്ന ബിജെപിക്ക് ആദ്യ പ്രഹരം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവില്‍ നിന്നാകുമോ? എന്‍ഡിഎയില്‍ ആശങ്കയുണ്ടാകുന്ന നീക്കമാണ് നായിഡു നടത്തുന്നത്. തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ജൂലൈയ് ആറിന് ഹൈദരാബാദിൽ വച്ച് കാണണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്.
ലോക്സഭാ സ്പീക്കര്‍ സ്ഥാനം ടിഡിപി ആവശ്യപ്പെട്ടെങ്കിലും ബിജെപി നല്‍കിയില്ല. കഴിഞ്ഞ തവണ സ്പീക്കറായ ഓംബിര്‍ലയെ തന്നെയാണ് വീണ്ടും സ്പീക്കര്‍ ആക്കിയത്. ഇതില്‍ നായിഡുവിന് നീരസമുണ്ടെന്നാണ് സൂചന. ഈ പ്രശ്നം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നത്.
പഴയ ടിഡിപിക്കാരനാണ് റെഡ്ഡി. ഇരു സംസ്ഥാനങ്ങളും തമ്മില്‍ സഹകരണം വേണമെന്ന് ആവശ്യപ്പെട്ടാണ് നായിഡു കത്ത് അയച്ചതെങ്കിലും കൂടിക്കാഴ്ചയെ ബിജെപി നേതൃത്വം ഉറ്റുനോക്കുകയാണ്. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ടിഡിപിയേയും ജെഡിയുവിനെയും ആശ്രയിച്ചാണ് ബിജെപി കേന്ദ്രഭരണം തുടരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here