രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; ഹൈക്കമാന്‍ഡ് അംഗീകരിച്ചത് ഭൂരിപക്ഷ ഹിതം; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ഹൈദരാബാദ്: കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ.രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നു ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു. ചൂടുപിടിച്ച ചര്‍ച്ചകളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നത്. മുന്‍ പിസിസി അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി, നിലവിലെ പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, കഴിഞ്ഞ സഭയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക്ക എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ നിറഞ്ഞത്. ദേശീയ നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷം എംഎല്‍എമാരും രേവന്ത് റെഡ്ഡിയുടെ പേരാണ് പറഞ്ഞത്. ഇതോടെയാണ് പിസിസി അധ്യക്ഷന് നറുക്ക് വീണത്.

കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസിനെ തറപറ്റിച്ചാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചത്. വിജയഭേരി സഭയെന്ന പേരില്‍ പടുകൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തകരില്‍ ആവേശംപകര്‍ന്ന പ്രദേശ്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെയാണ് വിജയശില്‍പി. വ്യത്യസ്ത രാഷ്ട്രീയ പാശ്ചാത്തലമാണ് കോണ്‍ഗ്രസിന്റെ കരുത്തനായ ഈ നേതാവിനുള്ളത്.

പഠിക്കുന്നകാലത്ത് എബിവിപിയിലായിരുന്ന രേവന്ത്. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് വളര്‍ച്ച. 2007-ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് നിയമസഭാ കൗണ്‍സിലില്‍ എത്തുന്നത്. ആറുവര്‍ഷംമുമ്പു മാത്രമാണ് കോണ്‍ഗ്രസിലെത്തിയത്. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവിനെ വെല്ലുവിളിച്ചാണ് കോണ്‍ഗ്രസിനെ രേവന്ത് റെഡ്ഡി മുന്നോട്ട് നയിച്ചത്. വിജയഭേരിസഭ കെ.സി.ആര്‍. ഭരണത്തിനെതിരായ യുദ്ധപ്രഖ്യാപനമായി മാറി. ഒടുവില്‍ ചന്ദ്രശേഖര്‍റാവുവിന്റെ പതനവും പൂര്‍ത്തിയാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top