ഹമാസിന് സഹായം ഇറാനിൽ നിന്ന്; വെളിപ്പെടുത്തലിൽ ഞെട്ടി ലോകരാജ്യങ്ങൾ; യുദ്ധത്തിൽ മരണം 550 കടന്നു

ടെൽ അവീവ്: പലസ്തീൻ സായുധസേനയായ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് വെളിപ്പെടുത്തൽ. ഇറാനിൽ നിന്ന് സഹായം ലഭിച്ചതെന്ന് ഹമാസ് തന്നെയാണ് വ്യക്തമാക്കിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഷിയ മുസ്ലിം രാഷ്ട്രമായ ഇറാൻ ഹമാസിന് പിന്തുണ നൽകിയെന്ന വാർത്ത ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പലസ്തീൻ സുന്നി വിഭാഗക്കാരുടെ സ്വാധീന മേഖലയാണ്. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് ഇറാൻ ഹമാസിന് പിന്തുണ നൽകിയത്. യുദ്ധത്തിൽ യുദ്ധത്തിൽ ഇസ്രയേലിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിന് സഹായം നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരണം 500 കടന്നു എന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ മുന്നൂറിലധികം ആളുകളും ഹമാസിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ ഇരുന്നൂറ്റിയമ്പതിലധികം ആളുകളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ 1600ലധികം ആളുകൾക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.
20 സ്ഥലങ്ങളിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരമാർഗവും കടൽ മാർഗവും ഗാസയിൽ ആക്രമണം ശക്തമാക്കാനാണ് ഇസ്രയേൽ തീരുമാനം. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണം തുടരുമെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്. പലയിടത്തും വീടുകൾക്ക് ഉള്ളിലേക്ക് കടന്നു കയറി കുടുംബങ്ങളെ ഒന്നടങ്കം ഹമാസ് സംഘം കൊലപ്പെടുത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിനെതിരായി ഇന്നലെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് ഇസ്രയേലിന്റെ യുദ്ധത്തിലേക്ക് നയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here