ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടത് 2000 രൂപ; കൈക്കൂലി വാങ്ങുമ്പോള്‍ അറസ്റ്റിലും; പിടിയിലായത് ആറ്റിപ്ര റവന്യൂ ഇൻസ്പെക്ടർ അരുൺകുമാര്‍

തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് ഓഫീസിൽ വെച്ചാണ് അറസ്റ്റ്.

ആറ്റിപ്ര കരിമണൽ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേർന്ന് വാങ്ങിയ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പ് ആറ്റിപ്ര സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. പരിശോധനയ്ക്കായി എത്തിയ റവന്യൂ ഇൻസ്പെക്ടറായ അരുൺകുമാർ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും തുകയുമായി ഇന്ന് ഓഫീസിൽ എത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലി വാങ്ങുമ്പോള്‍ പിടികൂടുകയുമായിരുന്നു.

അരുണ്‍ കുമാറിന്റെ കയ്യില്‍ നിന്നും കണക്കിൽ പെടാത്ത 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ അനിൽകുമാർ.എസ്.എൽ, സനിൽകുമാർ.റ്റി.എസ്, പോലീസ് സബ് ഇൻസ്പെക്ടർമാരായ അജിത് കുമാർ.കെ.വി, അനിൽ കുമാർ.ബി.എം, .സഞ്ജയ്, പോലീസ് ഉദ്ദ്യോഗസ്ഥരായ .പ്രമോദ്, അരുൺ, ഹാഷിം, അനീഷ്, അനൂപ്, കിരൺശങ്കർ, ജാസിം, ആനന്ദ് എന്നിവരും ഉള്‍പ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top