‘തിരുത്തൽവാദം’ തെറ്റായിപ്പോയി; എന്നും പാര്‍ട്ടിക്ക് വിധേയന്‍; എന്നിട്ടും നീതി ലഭിച്ചില്ല

തിരുവനന്തപുരം: കെ.കരുണാകരനെതിരെയുള്ള തിരുത്തൽവാദം തെറ്റായിപ്പോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുത്തൽ വാദത്തില്‍ പശ്ചാത്തപിക്കുന്നു. അമിതമായ പുത്രവാത്സല്യം ലീഡറെ വഴി തെറ്റിക്കുന്നു എന്ന ചിന്താ​ഗതിയിൽ നിന്നാണു തിരുത്തൽ വാദം ഉടലെടുത്തത്-മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’ എന്ന പുതിയ പുസ്തകത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശം.

അന്ന് കേരളം മക്കൾ രാഷ്‌ട്രീയത്തിന് എതിരായിരുന്നു. ഇന്ന് അതല്ല സ്ഥിതി. മക്കൾ രാഷ്‌ട്രീയം സാർവത്രികമാണ്. അതിൽ ആരും തെറ്റു കാണുന്നില്ല. പാർട്ടിക്കു വിധേയനായി‌ പ്രവർത്തിച്ചിട്ടും പലപ്പോഴും പാർട്ടി നീതി കാണിച്ചില്ല. ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാൻഡ് ചെയ്യാൻ ബോധപൂർവമായ ശ്രമം നടന്നു. അതിന് ചിലരുടെ പ്രോത്സാഹനവും ലഭിച്ചു. പാർട്ടിശത്രുക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ സംരക്ഷിക്കാൻ പാർട്ടി വരാത്തതിലും ദുഃഖമുണ്ട്.

2016-21 കാലത്ത് ഇടതു സർക്കാരിന്റെ അഴിമതികൾ ഓരോന്നായി വെളിച്ചത്തു കൊണ്ടുവന്നു തിരുത്തിച്ചപ്പോഴും പാർട്ടി പിന്തുണച്ചില്ല. പദവിയല്ല, പാർട്ടിയാണ് പ്രധാനം എന്നു വിശ്വസിക്കുന്ന ആളാണു താൻ. പക്ഷേ, ആ വിശ്വാസം തനിക്കു രാഷ്‌ട്രീയമായ നഷ്ടങ്ങൾ ഉണ്ടാക്കി. 2011 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രിസ്ഥാന ചർച്ചകൾ മുറുകിയപ്പോൾ വാ​ഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നു വച്ചതാണ്. പിന്നീട് സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് ആഭ്യന്തരമന്ത്രിയായത്- പുസ്തകത്തിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top