‘കടന്നു പോകുന്നത് കടുത്ത സമ്മര്‍ദ്ദത്തില്‍’; അമിത്ഷായെ നേരില്‍ കാണാന്‍ കത്തെഴുതി കൊല്ലപ്പെട്ട യുവഡോക്ടറുടെ മാതാപിതാക്കള്‍
കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ മാതാപിതാക്കളാണ് നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ നേരില്‍ കാണാന്‍ അനുമതി തേടിയിരിക്കുന്നത്. തങ്ങള്‍ക്കായി കുറച്ച് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അമിത്ഷാക്ക് കുടുംബം കത്തെഴുതി.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. നിലിവലെ സാഹചര്യങ്ങള്‍ താങ്കളുമായി ചര്‍ച്ച ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. അത് താങ്കള്‍ക്ക് സൗകര്യമുള്ള സമയത്ത് എവിടെ വച്ചാണേലും എത്തി കാണാന്‍ തയാറാണ്. മകള്‍ക്ക് നീതി ലഭിക്കണം. അതിനാണ് ശ്രമിക്കുന്നതെന്നും. അതിന് താങ്കളുടെ മാര്‍ഗനിര്‍ദ്ദേശം ആവശ്യമാണെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അമിത്ഷായില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഓഗസ്റ്റ് ഒന്‍പതിനാണ് ആശുപ്രതിയിലെ സെമിനാര്‍ ഹാളില്‍ യുവ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മമത ബാനര്‍ജി സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി കുടുംബം അന്ന് തന്നെ ആരോപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here