വെട്ടുകേസ് ‘കോംപ്ലിമെൻസാക്കാൻ’ നീക്കം; ആലപ്പുഴ സിപിഎമ്മിൽ കലാപം

ആലപ്പുഴ: അണികളെ തമ്മിൽതമ്മിൽ കൂട്ടിയടിപ്പിക്കുകയും നേതാക്കൾ പരസ്പരം ഒത്തുകളി നടത്തുന്ന രാഷ്ട്രീയം കേരളത്തിനു പുതുമയല്ല. വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസാണ് കാശുകൊടുത്തു ഒതുക്കാൻ നേതാക്കൾ ശ്രമിക്കുന്നത്. ബദ്ധശത്രുക്കളെന്നു പറയുന്ന ബിജെപിയും സിപിഎമ്മും തമ്മിലാണ് അത്തരത്തിലൊരു രഹസ്യ ഒത്തുതീർപ്പ്.

ആലപ്പുഴ എഎൻപുരം വിളഞ്ഞൂരിൽ 2019 ജനുവരിയിൽ സിപിഎം – ബിജെപി സംഘട്ടനത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു കൈവിരൽ അറ്റുപോയി. ഈ വെട്ട് കേസ് ഒത്തു തീർക്കാൻ ആലപ്പുഴയിൽ സിപിഎം – ബിജെപി രഹസ്യ ചർച്ച ഇക്കഴിഞ്ഞ ദിവസം നടന്നു. കേസിന്റെ വിചാരണ നടക്കുന്ന ഘട്ടത്തിലാണ് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ നാല് പേരായിരുന്നു പ്രതികൾ. ഒന്നര ലക്ഷം രൂപയ്ക്കാണ് ഒത്തുതീർപ്പ്. ആദ്യം 50,000 രൂപയും കേസ് പിൻവലിച്ചു കഴിയുമ്പോൾ ബാക്കി തുകയും നൽകുമെന്നാണ് ധാരണ.

നഷ്ടപരിഹാരം എന്ന നിലയിൽ നൽകുന്ന തുക പാർട്ടി ഫണ്ടിൽ നിന്ന് എടുക്കാനായി രുന്നു ചർച്ചയക്ക് പോയ സിപിഎം നേതാക്കളുടെ തീരുമാനം. സിപിഎമ്മിനുള്ളിലെ അന്തഛിദ്രമാണ് ഒത്തുതീർപ്പു വ്യവസ്ഥകൾ പുറത്താകാൻ കാരണം. പാർട്ടി ഫണ്ട് നൽകുന്നതിൽ ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും പ്രതിഷേധത്തിലാണ്. സിപിഎമ്മിന്റെ ജില്ല, ഏരിയ നേതൃത്വങ്ങൾ അറിയാതെയായിരുന്നു ഒത്തുതീർപ്പു നീക്കം. ഈയടുത്തകാലത്ത് പാർട്ടിക്കുള്ളിൽ നടന്ന പുനസംഘടനയും സ്ഥാനചലനങ്ങളുമാണ് ധാരണകൾക്ക് വിലങ്ങുതടിയായത്.

ചർച്ച പൂർണമാകാത്തതിനാൽ കഴിഞ്ഞയാഴ്ച കേസിന്റെ വിചാരണ നീട്ടിവെപ്പിക്കാൻ വാദിയായ ബി.ജെ.പി പ്രവർത്തകനെ കൊണ്ട് അവധി അപേക്ഷ നൽകി. ഒത്തുതീർപ്പു വിവരങ്ങൾ പുറത്തായതോടെ ഇരു പാർട്ടിയിലെയും നേതൃത്വം പ്രവർത്തകർക്കു മുൻപിൽ വിശദീകരിക്കാൻ കഴിയാതെ കുഴയുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top