‘കാന്താര ചാപ്റ്റര്‍ 1’ല്‍ മോഹന്‍ലാലും? ഋഷഭ് ഷെട്ടി സൂപ്പര്‍ സ്റ്റാറുമായി കൂടിക്കാഴ്ച നടത്തി; അണിയറയില്‍ ഒരുങ്ങുന്നതെന്തെന്ന് ആരാധകര്‍

കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കാന്താരയ്ക്ക് പ്രീക്വല്‍ ഒരുക്കുന്ന തിരക്കിലാണ്. കാന്താര ചാപ്റ്റര്‍ 1: എ ലെജന്‍ഡ് എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. അതിനിടെ ഋഷഭ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നേരില്‍ കാണുകയും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഋഷഭിനൊപ്പം ഭാര്യ പ്രഗതിയും ഉണ്ടായിരുന്നു. കാന്താര ചാപ്റ്റല്‍ 1ല്‍ മോഹന്‍ലാല്‍ ഉണ്ടോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്.

‘ഇതിഹാസത്തെ നേരില്‍ കണ്ടതിന്റെ സന്തോഷവും അഭിമാനവും’ എന്ന അടിക്കുറിപ്പോടെയാണ് ഋഷഭ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ കൂടിക്കാഴ്ച യാദൃശ്ചികമാണോ?, കാന്താര പ്രീക്വലില്‍ മോഹന്‍ലാല്‍ ഉണ്ടോ?, അതോ ഇരുവരും ഒന്നിച്ച് മറ്റേതെങ്കിലും ചിത്രം ഒരുങ്ങുന്നുണ്ടോ? എന്നെല്ലാമാണ് പോസ്റ്റിന് താഴെയുള്ള ചോദ്യങ്ങള്‍. കാന്താര ചാപ്റ്റര്‍ 1നെ കുറിച്ചുള്ള അപ്‌ഡേറ്റും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഋഷഭ് ഷെട്ടിയോ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസോ ഇതേക്കുറിച്ച് യാതൊരു ഔദ്യോഗിക പ്രതികരളങ്ങളും നടത്തിയിട്ടില്ല. ഋഷഭിന്റെ നാടായ കുന്താപ്പുരയിലാണ് ചിത്രീകരണം നടക്കുക. ഇതിനായി വലിയ സെറ്റ് ആണ് ഒരുക്കിയിരിക്കുന്നത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി ടീം ഓഷിഷന്‍ നടത്തിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു. ചിത്രീകരണം പൂര്‍ത്തിയാകും മുമ്പേ ആമസോണ്‍ പ്രൈം വന്‍ തുകയ്ക്ക് ഒടിടി റൈറ്റ്‌സ് സ്വന്തമാക്കി. 2022 സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ കാന്താര പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പഞ്ചുരുളി എന്ന നാടിനെയും ഗുളിക ദൈവിക ദേവതകളെയും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം കേരളത്തിലും ഇന്ത്യയ്ക്കു പുറത്തും വമ്പന്‍ കളക്ഷന്‍ നേടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top