കേരളത്തിൽ ഐഎസ് മാതൃകയിൽ ചാവേർ ആക്രമണം; റിയാസ് അബൂബക്കറിന് 10 വർഷം കഠിനതടവ്

കൊച്ചി: ഐഎസ് മാതൃകയിൽ കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിലെ പ്രതി റിയാസ് അബൂബക്കറിന് 10 വർഷം കഠിനതടവ്. എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. റിയാസ് കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. യുഎപിഎ അടക്കം ഇയാൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി നീരിക്ഷിച്ചു. ഒന്നേകാൽ ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെ 2018ലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2016ൽ കാസർകോട് നിന്ന് ഐഎസ്സിൽ ചേരാൻ പോയ 14 പേരെക്കുറിച്ചുള്ള അന്വേഷിച്ചണത്തിലാണ് റിയാസ് പിടിയിലാകുന്നത്. ഇവരുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് എൻഐഎ പറയുന്നത്. കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ റിയാസ് ആസൂത്രണം നടത്തിയിരുന്നെന്നും ഐഎസ് നേതാവ് അബ്ദുൽ റഷീദ് അബ്ദുള്ളയുടെ നിർദേശപ്രകാരമായിരുന്നു ഇതെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരൻ സഹ്‌റാൻ ഹാഷിമുമായി ചേർന്നാണ് റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എൻഐഎ റിപ്പോർട്ട്.

സ്വയം ചാവേറാകാൻ റിയാസ് തീരുമാനിച്ചിരുന്നെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. ചാവേർ ആക്രമണത്തിനുള്ള സ്ഫോടകവസ്തുക്കൾ ശേഖരിക്കുന്നതിനിടയിലാണ് ഇയാള്‍ വലയിലായത്. റിയാസിനൊപ്പം പിടിയിലായ മുഹമ്മദ് ഫൈസൽ, അബൂബക്കർ സിദ്ദിഖ് എന്നിവരെ കേസിൽ മാപ്പുസാക്ഷിയാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top