ഇഡി വരട്ടെ കാണാം; തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല; കേരളത്തില്‍ ഒന്നും നടക്കാന്‍ പോകുന്നില്ല; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തില്‍ ഇഡിയല്ല എത് അന്വേഷണ ഏജന്‍സികള്‍ വന്നാലും ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലേത്. നല്ല രാഷ്ട്രീയ ബോധമുളള ജനങ്ങളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും റിയാസ് പറഞ്ഞു.
മദ്യ നയ കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ എതിര്‍ത്ത കോണ്‍ഗ്രസ് കേരളത്തില്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നിലപാടാണ്. കേന്ദ്രസര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. അത്തരം നിലപാടുമായി കേരളത്തില്‍ വന്നാല്‍ അപ്പോള്‍ കാണാമെന്നും റിയാസ് പ്രതികരിച്ചു. മാസപ്പടിയടക്കമുളള ആരോപണങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ കേരള മുഖ്യമന്ത്രിയിലേക്ക് എത്തുന്നവെന്ന് ബിജെപിയുടെ പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കെജ്‌രിവാളിന്റെ അറ്സ്റ്റിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉന്നയിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഇഡി ഇത്തരമൊരു നടപടിയെടുത്താല്‍ പ്രതിപക്ഷം എതിര്‍ക്കുമോയെന്നായിരുന്നു സുരേന്ദ്രന്‍ ചോദിച്ചത്. കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായതിന്റെ ഭാഗമായി ആരോപണങ്ങളില്‍ ഒന്നും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here