ബിജെപി പ്രസിഡന്റ് ബീഹാറില്‍ എത്തിയത് 5 ബാഗുകളുമായി; ഗുരുതര ആരോപണവുമായി തേജസ്വി യാദവ്; അന്വേഷണം വേണമെന്ന് ആര്‍ജെഡി നേതാവ്
പട്ന: ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയ്ക്കെതിരെ ഗുരുതര ആരോപണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നഡ്ഡ ബിഹാറിലെത്തിയത് അഞ്ച് വലിയ ബാഗുകളുമായാണെന്ന് തേജസ്വി യാദവ് ആരോപിച്ചു.
വോട്ടെടുപ്പ് നടക്കുന്നിടത്ത് നഡ്ഡ ബാഗുകൾ എത്തിച്ചു. ബാഗുകൾ പരിശോധിക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. ബിഹാറിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
‘‘ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം മോദി പത്തുവർഷത്തെ പ്രവർത്തനങ്ങളുടെ കണക്കുപറയണം. വിലക്കയറ്റം മൂലം ജനംങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. നോട്ട് നിരോധനകാലത്ത് സ്ത്രീകളുടെ താലി പോലും മോദി സർക്കാർ അപഹരിച്ചു. അന്ന് ക്യൂവിൽ നിന്ന് നിരവധിപേർ മരിച്ചു. കർഷക സമരത്തിൽ നിരവധിപേർ രക്തസാക്ഷികളായി. കോവിഡ് ബാധിച്ച് നിരവധിപേർ മരിച്ചു. ’’– മോദിക്ക് എതിരെ ആരോപണങ്ങള്‍ നിരത്തി തേജസ്വി യാദവ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here