ഭരണഘടന തകർക്കാൻ ശ്രമിക്കുന്നവർ പാഠം പഠിക്കുമെന്ന് ലാലുപ്രസാദ് യാദവ്; ജൂണ്‍ നാലിന് ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്നും ആര്‍ജെഡി അധ്യക്ഷന്‍

പട്ന: ജൂൺ നാലിനു പുറത്തുവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലം ഇന്ത്യാ മുന്നണിക്ക് അനുകൂലമായിരിക്കുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്‌. ഇന്ത്യ സഖ്യം കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും സർക്കാർ രൂപീകരിക്കുമെന്നും ലാലു പറഞ്ഞു. അംബേദ്കറുടെ ഭരണഘടന തകർക്കാൻ ശ്രമിക്കുന്നവർ പാഠം പഠിക്കും. അംബേദ്കർ രചിച്ചതിനാലാണ് ബിജെപിക്ക് ഭരണഘടനയോട് വിരോധമെന്നും ലാലു ആരോപിച്ചു.

മനുഷ്യരെപ്പോലെ ജനിച്ചവനല്ലെന്നും അവതാര പുരുഷനാണെന്നുമാണ് മോദി അവകാശപ്പെടുന്നത്. ഭരണഘടനാ ശിൽപി അംബേദ്കറാണ് യഥാർഥ അവതാര പുരുഷൻ. ജൂണ്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരം ഒഴിയേണ്ടി വരും. രാജ്യമെമ്പാടും ഇന്ത്യാ മുന്നണി ജയിച്ചു കയറും. ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാലുള്ള സംവിധാനം വൈകാതെ വെളിപ്പെടുത്തുമെന്നും ലാലു പറഞ്ഞു.

രാഷ്ട്രീയ ജനതാദൾ ദേശീയ അധ്യക്ഷനായ ലാലുപ്രസാദ് ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യത്തിലാണ്. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ലാലു ജയിലിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top