പുഷ്പകിന്റെ മൂന്നാം പരീക്ഷണവും വിജയം; പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിലൂടെ ഇസ്രോ ലക്ഷ്യമിടുന്നത് പുതുചരിത്രം

ബംഗളൂരു: പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനം ആര്‍എല്‍വി പുഷ്പകിന്റെ മൂന്നാം പരീക്ഷണവും വിജയം. സുരക്ഷിതമായ ലാന്‍ഡിങ്ങ് പരീക്ഷണമാണ് ഐഎസ്ആര്‍ഒ ഇന്ന് നടത്തിയത്. കര്‍ണാടക ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പേടകത്തെ നാലര കിലോമീറ്റര്‍ ഉയര്‍ത്തിയ ശേഷം താഴേക്ക് ഇടുകയായിരുന്നു. പേടകം സ്വയം ദിശ നിയന്ത്രിച്ച് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

കഴിഞ്ഞ തവണ പരീക്ഷണം നടത്തിയപ്പോള്‍ റണ്‍വേയുടെ അതേ ദിശയിലേക്കാണ് പേടകത്തെ നിക്ഷേപിച്ചത്. എന്നാല്‍ ഇത്തവണ ദിശമാറ്റി. സ്വയം ദിശ നിയന്ത്രിക്കുന്നതിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനായിരുന്നു ഈ പരീക്ഷണം. 2016ലാണ് ആദ്യ പരീക്ഷണം നടന്നത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആദ്യ ആര്‍എല്‍വി ലാന്‍ഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോഴുളള വെല്ലുവിളികള്‍ മനസിലാക്കാനും അതിജീവിക്കാനുമാണ് പരീക്ഷണം. ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പേടകത്തെ ബഹിരാകാശത്തേക്ക് അയക്കും.

കുറഞ്ഞ ചിലവില്‍ പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. അടുത്ത വര്‍ഷം തന്നെ പേടകം വിക്ഷേപണം നടത്താനാണ് ശ്രമം. ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആന്‍ഡമാനില്‍ പേടകത്തെ ഇറക്കാനാണ് ശ്രമമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top