വീട്ടുകാരെ ആക്രമിച്ച് മോഷണശ്രമം; രണ്ടുപേര്‍ പിടിയില്‍

കണ്ണൂരില്‍ വീട്ടുകാരെ ആക്രമിച്ച് മോഷണശ്രമം നടത്തിയതില്‍ രണ്ടുപേര്‍ പിടിയിലായി. കണ്ണൂര്‍ വാരം സ്വദേശി സൂര്യന്‍, വലിയന്നൂര്‍ സ്വദേശി ആനന്ദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ പതിനാറിനാണ് ചാലാട് സ്വദേശി കിഷോറിന്റെ വീട്ടിലെത്തി ഇവര്‍ മോഷണശ്രമം നടത്തിയത്. ഭാര്യ ലിനിയ്ക്കും മകനും പരുക്കേറ്റിരുന്നു. പിടിയിലായ രണ്ടുപേരും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്നാണ് പോലീസ് പറഞ്ഞത്.

അതിഥി തൊഴിലാളികളാണോ മോഷണം നടത്തിയതെന്ന് ആദ്യം സംശയമുണ്ടായിരുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വീടിന്റെ പിറകിലെ വാതില്‍ തുറന്നാണ് അകത്തെത്തിയത്.

ലിനിയെ തള്ളിയിട്ട് മാല പൊട്ടിക്കാനാണ് ശ്രമിച്ചത്. നിലവിളി കേട്ട് മകന്‍ എത്തി കസേരകൊണ്ട് ഇവരെ നേരിട്ടപ്പോള്‍ ഇവര്‍ തിരിച്ചും ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top