വിലസി നടന്ന് മോഷണം; ഒടുവില്‍ ജിമ്മന്‍ കിച്ചു പിടിയില്‍; പമ്പുകളില്‍ കവര്‍ച്ച; പെണ്‍സുഹൃത്തുക്കളുമായി കറക്കം; പണം കൊണ്ട് കിക്ക് ബോക്സിംഗും

മലപ്പുറം: ഒരുമാസമായി മലപ്പുറത്ത് വിലസി നടന്ന് മോഷണം നടത്തുന്ന കിഷോര്‍ (ജിമ്മന്‍ കിച്ചു-25) പോലീസ് പിടിയിലായി. വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും നിരന്തരം വന്ന മോഷണം തലവേദനയായതോടെയാണ് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. പരപ്പനങ്ങാടിയില്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സാഹസികമായാണ് പോലീസ് ജിമ്മന്‍ കിച്ചുവിനെ കസ്റ്റഡിയിലെടുത്തത്.
വിവിധയിടങ്ങളിലെ 200 ഓളം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചുള്ള അന്വേഷണമാണ് മോഷ്ടാവിലേക്ക് വിരല്‍ ചൂണ്ടിയത്. പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫറോക്ക്, മേപ്പയൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ടത്.
രാസലഹരിക്കടിമയാണ് കിച്ചു. മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാടജീവിതമാണ് നയിച്ചിരുന്നത്. കിക്ക് ബോക്‌സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും ഈ പണം ഉപയോഗിച്ചു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here