റോബിന്‍ ബസുടമക്ക് ജാമ്യം‌‌ അനുവദിച്ച് കോടതി; ജാമ്യം ലഭിച്ചത് 11 വര്‍ഷം മുന്‍പുള്ള ചെക്ക് കേസില്‍

കൊച്ചി: മോട്ടോര്‍ വാഹനവകുപ്പുമായി നിരന്തര പോരാട്ടത്തിലേര്‍പ്പെട്ട് ശ്രദ്ധേയനായ റോബിന്‍ ബസുടമ ഗിരീഷിന് വ്യാജ ചെക്ക് കേസില്‍ ജാമ്യം‌‌ അനുവദിച്ച് കോടതി. 2012-ലെ കേസിലാണ് ഇന്ന് രാവിലെ പാലാ പോലീസ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചി കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് മാധ്യമ സിന്‍ഡിക്കറ്റിനെ അറിയിച്ചിരുന്നു.

2012-ലെ കേസില്‍ ധൃതി പിടിച്ച് ഗിരീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. ”ഒരാഴ്ചമുന്‍പ് വാറന്റ് ലഭിച്ചിട്ടും അവധി ദിവസം നോക്കിയാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും” ഗിരീഷിന്റെ ഭാര്യ നിഷ തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പ്രതികരിച്ചിരുന്നു.

നിയമലംഘനമാരോപിച്ച് റോബിന്‍ ബസ് വ്യാഴാഴ്ച അര്‍ദ്ധരാത്രി പത്തനംതിട്ട മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ബസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം കേരളത്തിലെത്തിയപ്പോഴാണ് ബസ് പിടിച്ചെടുത്തത്.

അതിന് മുന്‍പ് ബസിന് നിരന്തരം പിഴ ചുമത്തിയിരുന്നു. തുടർച്ചയായ നിയമലംഘനത്തിന് ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top