ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം; ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിതിന്റെ മടങ്ങി വരവ്, അപ്രതീക്ഷിത ട്വിസ്റ്റ്

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽനിന്നും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ജസ്പ്രീത് ബുമ്രയ്ക്കും വിശ്രമം നൽകിയതായാണ് ബിസിസിഐ നേരത്തെ അറിയിച്ചത്. അപ്പോൾ മുതൽ ലങ്കൻ പര്യടനത്തിൽ ഇന്ത്യയെ ആര് നയിക്കുമെന്ന ചോദ്യം ഉയർന്നിരുന്നു. കെ.എൽ.രാഹുലിന്റെയും ശുഭ്മാൻ ഗില്ലിന്റെയും പേരുകളാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നുകേട്ടത്.

എന്നാൽ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത ശർമ്മ മടങ്ങിവരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ഏകദിന മൽസരങ്ങളിൽ ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും. അതേസമയം, ടി 20 ലോകകപ്പോടെ ട്വന്റി ട്വന്റി മൽസരങ്ങളിൽനിന്നും വിരമിച്ച രോഹിത്തിനു പകരം ഹാർദിക് പാണ്ഡ്യയോ സൂര്യകുമാർ യാദവോ ആയിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക.

കഴിഞ്ഞ ആറു മാസമായി തുടർച്ചയായി മൽസരങ്ങൾ കളിച്ചതിനാലാണ് രോഹിതിന് ബിസിസിഐ വിശ്രമം നൽകിയത്. എന്നാൽ, ഇന്ത്യൻ ടീമിന്റെ പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് രോഹിത് മൽസരങ്ങൾക്ക് തിരികെ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ മൂന്നു ടി 20 മൽസരങ്ങളും മൂന്നു ഏകദിന മൽസരങ്ങളാണുമുള്ളത്. ജൂലൈ 27 ന് ടി 20 മൽസരങ്ങളും ഓഗസ്റ്റ് രണ്ടിന് ഏകദിനമൽസരങ്ങൾക്കും തുടക്കമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top