സച്ചിനെ മറികടന്ന് ഹിറ്റ്മാൻ; രോഹിത്തിൻ്റെ വെടിക്കെട്ടിൽ വീണത് കപിലും ഗെയിലും
ന്യൂഡൽഹി: ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോകകപ്പിലെ സെഞ്ചുറി നേട്ടത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെയാണ് രോഹിത് മറികടന്നത്. ഇന്ന് അഫ്ഗാനിസ്താനെതിരെ ലോകകപ്പിലെ തൻ്റെ ഏഴാം സെഞ്ച്വറിയാണ് ഹിറ്റ്മാൻ കുറിച്ചത്. 84 പന്തിൽ 131 റൺസാണ് താരം ഇന്ന് അടിച്ചുകൂട്ടിയത്.
63 പന്തുകകളിൽ നിന്നാണ് രോഹിത് 100 മറികടനത്. ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറിയും ഇന്ത്യൻ നായകൻ സ്വന്തം പേരിലാക്കി. 72 പന്തില്‍ 100 നേടിയ മുൻ ഇന്ത്യൻ നായകൻ കപില്‍ ദേവിന്റെ റെക്കോഡാണ് മറികടന്നത്. അതോടോപ്പം ലോകകപ്പിൽ 1000 റൺസ് എന്ന നേട്ടവും താരം സ്വന്തമാക്കി.
ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന റെക്കോഡ് രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണറിനൊപ്പം പങ്കിടുകയാണ്. നിലവിൽ 19 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ലോകകപ്പ് മത്സരത്തിലെ ആദ്യ പത്തോവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം എന്ന നേട്ടത്തില്‍ സച്ചിനൊപ്പമെത്താനും രോഹിതിന് സാധിച്ചു. 2003 ലെ ലോകകപ്പില്‍ പാകിസ്ഥാനെതിരെ സച്ചിന്‍ പത്തോവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന ചരിത്രവും ഇന്ത്യൻ നായകൻ സ്വന്തമാക്കി. മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‍ലിനെയാണ് താരം മറികടന്നത്. ഗെയ്‍ലിന്‍റെ പേരിലുള്ള 553 സിക്സുകളെന്ന റെക്കോഡാണ് രോഹിത് മറികടന്നത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി 557 സിക്സുകളാണ് രോഹിത്തിന്‍റെ പേരിലുള്ളത്. മത്സരത്തിലെ എട്ടാം ഓവറിൽ മൂന്നാമത്തെ സിക്സ് നേടിയാണ് താരം അപൂർവ നേട്ടം സ്വന്തം പേരിലാക്കിയത്. മത്സരത്തിൽ അഞ്ച് സിക്സറുകളാണ് താരം പറത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here