രോഹിത് ശർമ വിരമിക്കുന്നു!! മൂന്നാം ടെസ്റ്റിൽ പുറത്തായതിന് ശേഷം സൂചന നല്‍കിയെന്ന് ആരാധകർ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കാൻ ഒരുങ്ങുന്നതായി ആരാധകർ. ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ പുറത്തായതിന് പിന്നാലെയാണ് ഇത്തരമൊരു അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചർച്ചയും മുറുകുകയാണ്.
പരമ്പരയിൽ മൂന്ന് ഇന്നിംഗ്സുകളിലായി വെറും 19 റൺസ് മാത്രമാണ് രോഹിത് ശർമക്ക് നേടാനായത്. രണ്ടാം ടെസ്റ്റിൽ ഇന്ത്യ പത്ത് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു. മൂന്നാം ടെസ്റ്റിലും ഇന്ത്യ പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇന്ത്യൻ നായകൻ വീണ്ടും ബാറ്റിംഗിൽ പരാജയപ്പെട്ടത്. 27 പന്തിൽ 10 റൺസ് നേടിയ രോഹിത്തിനെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്.
വിക്കറ്റ് നഷ്ടമായി പവലിയനിലേക്ക് മടങ്ങുന്നതിനിടയിലുള്ള രോഹിത്തിൻ്റെ പെരുമാറ്റമാണ് വിരമിക്കൾ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നത്. നിരാശയോടെ തൻ്റെ ഗ്ലൗസുകൾ ഡഗ് ഔട്ടിന് സമീപമുള്ള പരസ്യ ബോർഡിനരികിൽ ഉപേക്ഷിച്ചതാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ട്വൻ്റി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. അടുത്ത വർഷം ആദ്യം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന റിപ്പോർട്ടുകളും ശക്തമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here