അനവസരത്തില്‍ പോസ്റ്റിട്ട് കുടുങ്ങി ഷമ മുഹമ്മദ്; രോഹിത് ശര്‍മയെ കളിയാക്കിയ പോസ്റ്റ് പിന്‍വലിപ്പിച്ച് കോണ്‍ഗ്രസ്

ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ അടക്കം വമ്പന്‍ വിജയം നേടി ഇന്ത്യ സെമിയിലെത്തിയ സമയത്ത് നായകന്‍ രോഹിത്ത് ശര്‍മ്മയ്‌ക്കെതിരെ വിമര്‍ശനം നടത്തുക. അനവസരത്തില്‍ നടത്തിയ ഈ ഇടപെടലിന്റെ പേരില്‍ നാണംകെട്ട് പോസ്റ്റ് പിന്‍വലിക്കേണ്ട ഗതികേടിലെത്തി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. അത്രയ്ക്ക് മാത്രം വിമര്‍ശനമാണ് ഷമക്കെതിരെ രോഹിത് ആരാധകര്‍ ഉയര്‍ത്തിയത്. ഒപ്പം ബിജെപി കൂടി വിഷയം ഉയര്‍ത്തിയതോടെയാണ് ഷമയുടെ പിന്‍മാറ്റം.
രോഹിത ശര്‍മ്മയ്ക്ക് തടി കൂടുതലാണെന്നാണ് ഷമയുടെ വിമര്ശനം. ക്യാപ്റ്റന്‍സിയും മോശം എന്നായിരുന്നു എക്‌സില്‍ ഷമ കുറിച്ചത്. പിന്നാലെ വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തി. പാക്കിസ്ഥാനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അടക്കം വിമര്‍ശനം തെറ്റാണെന്ന് വാദിച്ചു. എന്നാല്‍ ഉറച്ചു നിന്ന ഷമ രോഹിത് ശര്‍മ്മ ഒരു സാധാരണ ക്യാപ്റ്റനും സാധാരണ കളിക്കാരനും ആണെന്നും ഭാഗ്യം കൊണ്ടാണ് ഇതുവരെ എത്തിയതെന്നും ഷമ നിലപാടെത്തു.
ഇന്ത്യന്‍ നായകനെ അപമാനിക്കുകയാണ് ഷമയെന്ന പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. ഇതോടെ അപകടം മനസിലാക്കി കോണ്‍ഗ്രസ് നേതൃത്വം തന്നെ വിഷയത്തില്‍ ഇടപെട്ടു. ഷമയുടെ നിലപാടിനൊപ്പമല്ലെന്ന് കോണ്‍ഗ്രസെന്ന് വക്താവ് കോണ്‍ഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം തലവന്‍ പവന്‍ ഖേര വ്യക്തമാക്കി. കായിക താരങ്ങളെ കോണ്‍ഗ്രസ് ബഹുമാനത്തോടെയാണു കാണുന്നതെന്നും പവന്‍ ഖേര വ്യക്തമാക്കി.
പിന്നാലെ തന്നെ ഷമയോട് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതോടെയാണ് പോസ്റ്റ് മ പിന്‍വലിച്ചത്. അനാവശ്യമായി കോണ്‍ഗ്രസിനെ കൂടി മോശമാക്കുന്ന തരത്തില്‍ ഇടപെടല്‍ നടത്തിയ ഷമക്കെതിരെ നടപടി വേണമെന്ന് ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here