റൊണാൾഡോ വിവാഹിതനായി; ചടങ്ങുകൾ നടന്നത് സ്പെയിനിൽ
September 26, 2023 9:58 PM

ഇസിബ : മുൻ ബ്രസീലിയൻ ഫുട്ബാളർ റൊണാൾഡോ നസാരിയോ വിവാഹിതനായി. 47കാരനായ റൊണാൾഡോ താരം തന്നേക്കാൾ 14 വയസ്സ് കുറവുള്ള സെലിന ലോക്സിനെയാണ് വിവാഹം കഴിച്ചത്. ബ്രസീലിലെ കർട്ടിബ സ്വദേശിനിയായ സെലിന അറിയപ്പെടുന്ന മോഡലാണ്. കഴിഞ്ഞ ഏഴു വർഷമായി റൊണാൾഡോയും സെലീനയും പ്രണയത്തിലായിരുന്നു.
സ്പെയിനിലെ ഇസിബയിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. റൊണാൾഡോയുടെ മൂന്നാം വിവാഹമാണിത്. നേരത്തേ, മിലെനെ ഡൊമിൻഗ്വസിനെയും പിന്നീട് ഡാനിയേല സികാരെല്ലിയെയും വിവാഹം കഴിച്ച റൊണാൾഡോ ഇരുവരിൽനിന്നും വിവാഹമോചനം നേടിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here