ആര്‍ഡിഒ പറയും പൂവന്‍കോഴി എവിടെ ഇരുന്ന് കൂവണമെന്ന്; വിചിത്ര ഉത്തരവില്‍ ചര്‍ച്ചകള്‍ പലവിധം

അയല്‍വാസിയുടെ പൂവന്‍കോഴിയുടെ കൂവല്‍ ശല്യമാണെന്ന പരാതിയില്‍ കോഴിക്കൂട് തന്നെ എടുത്തു മാറ്റാന്‍ ഉത്തരവിട്ട് ആര്‍ഡിഒ. അടൂര്‍ ആര്‍ഡിഒ ബി.രാധാകൃഷ്ണന്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണ കുറുപ്പാണ് അയല്‍വാസിയുടെ പൂവന്‍കോഴിയുടെ കൂവലിനെതിരെ പരാതി നല്‍കിയത്.
പുലര്‍ച്ചെ മൂന്നു മണി മുതല്‍ പൂവന്‍കോഴി കൂവുന്നത് കാരണം സൈ്വര്യ ജീവിതത്തെ ബാധിക്കുന്നു.ഉറക്കത്തിന് അടക്കം ഇത് തടസമാണെന്നുമാണ് രാധാകൃഷ്ണ കുറുപ്പിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശഓധന നടത്തിയ ശേഷമാണ് അയല്‍വാസിയായ അനില്‍കുമാറിനോട് കോഴിക്കൂട് മാറ്റാന്‍ ആര്‍ഡിഒ ഉത്തരവ് പുറപ്പെടുവിച്ചത്.

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായതും രോഗാവസ്ഥയില്‍ കഴിയുന്നതുമായ രാധാകൃഷ്ണ കുറുപ്പിന്റെ സ്വസ്ഥമായ ഉറക്കത്തിന് തടസം ഉണ്ടാക്കുന്നതായി ബോധ്യപ്പെട്ടു എന്നും അതിനാല്‍ കൂട് മാറ്റി സ്ഥാപികകണമെന്നുമാണ് ഇത്തരവ്. കോഴിക്കൂട് മുകളിലത്തെ നിലയില്‍ നിന്നും വീടിന്റെ കിഴക്കുഭാഗത്തായി മാറ്റി സ്ഥാപിക്കണം. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ ഇത് നടപ്പിലാക്കണമെന്നും ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ ഈ ഉത്തരവാണ് ചര്‍ച്ചാ വിഷയം. ഒരു കോഴിയുടെ കൂവലില്‍ പോലും ഇടപെടുന്ന ആര്‍ഡിഒ എന്ന തരത്തിലാണ് ട്രോളുകള്‍ വ്യാപകമാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here