മരം മുറിക്കാന്‍ കെട്ടിയ കയര്‍ കാലനായി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മരം മുറിക്കാന്‍ കെട്ടിയ കയര്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവല്ലയിലാണ് അപകടം. ആലപ്പുഴ തകഴി സ്വദേശി സെയ്താണ് (32) മരിച്ചത്. മരം മുറിക്കാനായി റോഡിനു കുറുകെയാണ് കയര്‍ വലിച്ചുകെട്ടിയിരുന്നത്.

ഭാര്യയും രണ്ട് കുട്ടികളും ഒരുമിച്ചാണ് സെയ്ത് ബൈക്കില്‍ എത്തിയത്. കയര്‍ സെയ്തിന്റെ കഴുത്തിലാണ് മുറുകിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യക്കും കുട്ടികള്‍ക്കും നിസാര പരുക്കേറ്റു.

മുത്തൂര്‍ സര്‍ക്കാര്‍ സ്കൂളിലെ മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ കരാര്‍ നല്‍കിയിരുന്നു. അതിനാണ് തൊഴിലാളികള്‍ എത്തിയത്. എന്നാല്‍ മരം മുറിയുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ ഇവര്‍ എടുത്തില്ല. മരം മുറിക്കുന്നത് അറിയാതെയാണ് സെയ്ത് എത്തിയത്. തൊഴിലാളികളെയും കരാറുകാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top