റോയൽ എൻഫീൽഡ് ക്ലാസിക് 650 ഉടൻ ഇന്ത്യയിലേക്ക്; വിലയും മൈലേജും മറ്റ് പ്രത്യേകതകളും

റോയൽ എൻഫീൽഡിൻ്റെ ഏറ്റവും പുതിയ മോഡലയ ക്ലാസിക് 650 പുറത്തിറക്കി . യുകെയിലും മറ്റ് ‘ യൂറോപ്യൻ രാജ്യങ്ങളിലും ഇന്നു മുതൽ ഈ ഇരുചക്രവാഹനം ബുക്ക് ചെയ്യാം. അടുത്ത വർഷം ജനുവരിയിൽ വാഹനം ഡെലിവറി ചെയ്യും. ഇന്ത്യയിൽ ബുക്കിംഗുകളും ടെസ്റ്റ് റൈഡുകളും ജനുവരി മുതൽ ആരംഭിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ ക്ലാസിക് 350ൻ്റെ ഏറ്റവും പുതിയതും ശക്തവുമായ പതിപ്പാണ് ക്ലാസിക് 650.

യുകെയിൽ 6499 പൗണ്ടിൽ തുടങ്ങി 6799 പൗണ്ട് (എകദേശം എഴര ലക്ഷം രൂപ) വരെയാണ് വില. ഇന്ത്യയിലെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം 3.20 ലക്ഷം രൂപ വരുമെന്നാണ് സൂചനകൾ.ലിറ്ററിന് 35 കിമീയാണ് മൈലേജ്. നിലവിൽ വിപണിയിലുള്ള 650 സിസിയുള്ള മറ്റൊരു മോഡലുകളായ റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്റർ 650, റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 എന്നിവയ്ക്ക് 25 കിമീ മാത്രമാണ് മൈലേജ് ലഭിക്കുന്നത്. 3.03 ലക്ഷം, 3.64 ലക്ഷം എന്നിങ്ങനെയാണ് ഈ മോഡലുകളുടെ വില.

മറ്റ് കമ്പനികളുടെ മോഡലുകൾക്കും ക്ലാസിക് 650 വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന 440 സിസിയുള്ള ഹാർഡി ഡേവിഡ്സൺ നെറ്റ്സറിന് എകദേശം മൂന്ന് ലക്ഷം രൂപയാണ് വിലപ്രതിക്ഷിക്കുന്നത്. ടീൽ, വല്ലം റെഡ്, ബ്രണ്ടിംഗ്‌തോർപ്പ് ബ്ലൂ, ബ്ലാക്ക് ക്രോം എന്നിങ്ങനെ നാല് നിറങ്ങളിൽ റോയൽ എൻഫീൽഡ് ക്ലാസിക് 650 ലഭ്യമാകും.


ഇന്ത്യയിൽ വിപണിയിലുള്ള മറ്റ് ബൈക്കുകൾ, ഡിസി, മൈലേജ്, വില


ട്രയംഫ് സ്ക്രാമ്പ്ളർ 400 X- 400 സിസി- 34 കിമീ/ ലിറ്റർ – 2.64 ലക്ഷം രൂപ

കീവേ കെ-ലൈറ്റ് 250V– 250 സിസി- 32 കിമീ/ ലിറ്റർ – 2.89 ലക്ഷം രൂപ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top